ഷിരൂർ ദുരന്തം; കാണാതായ അർജുന്റെ ഭാര്യയ്ക്ക് വേങ്ങേരി സഹകരണ ബാങ്കിൽ ജോലി, ഉത്തരവ് പുറത്തിറങ്ങി 

 

ഷിരൂർ ദുരന്തത്തിൽ കാണാതായ അർജുന്റെ ഭാര്യയ്ക്ക് വേങ്ങേരി സഹകരണ ബാങ്കിൽ ജോലി. ഉത്തരവ് പുറത്തിറങ്ങി.  അർജുനെ അപകടത്തിൽ കാണാതായതോടെ അനാഥമായ കുടുബത്തിന് ജീവിതത്തിലേക്ക് തിരികെ എത്തിക്കാനാണ് സഹകരണ വകുപ്പിന്റെ സഹായം. 

വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്ക്/ കാഷ്യർ തസ്തികയിലേക്കാണ് അർജുന്റെ ഭാര്യ കെ. കൃഷ്ണപ്രിയയ്ക്ക് നിയമനം നൽകുക. ഇതു സംബന്ധിച്ച ഉത്തരവ് സഹകരണ വകുപ്പ് പുറത്തിറക്കി.