ശബരിമല സ്വർണക്കൊള്ളയിൽ മണിയെ ചോദ്യംചെയ്ത് എസ് ഐ ടി; ഞാൻ ഡി. മണിയല്ല, എം.എസ്. മണിയാണ് എന്ന് മണി

 

ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രത്യേകാന്വേഷണ സംഘം അന്വേഷണം ശക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി എസ്ഐടി സംഘം ദിണ്ടിക്കലിൽ എത്തി മണി എന്ന വ്യക്തിയെ ചോദ്യം ചെയ്തു. ഇയാളോട് തിരുവനന്തപുരം എത്തി ഹാജരാകാൻ സമൻസ് നൽകിയതായാണ് ലഭിക്കുന്ന വിവരം.സ്വർണക്കൊള്ളക്കേസിൽ പേര് പരാമർശിക്കപ്പെട്ട ഡി. മണി എന്ന വ്യക്തിയാണോ ചോദ്യംചെയ്യപ്പെട്ടത് എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ ചോദ്യംചെയ്യലിന് വിധേയനായ വ്യക്തി താൻ ഡി. മണിയല്ലെന്നും എം.എസ്. മണിയാണെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു.

ബാലമുരുഗൻ എന്ന തന്റെ സുഹൃത്തിന്റെ നമ്പറാണ് താൻ ഉപയോഗിക്കുന്നത് എന്നും തനിക്ക് റിയൽ എസ്റ്റേറ്റ് ബിസിനസ് മാത്രമാണ് ഉള്ളതെന്നും മണി പറഞ്ഞു. സുഹൃത്തിന്റെ മൊബൈൽ നമ്പർ ദുരുപയോഗം ചെയ്യപ്പെട്ടു. അതിന്റെ ഭാഗമായാണ് എസ്ഐടി എത്തിയത് എന്നും എന്താണ് കേസ് എന്നകാര്യം ഉദ്യോഗസ്ഥർ പറഞ്ഞില്ലെന്ന് മണി പറഞ്ഞു.ചോദിച്ച ചോദ്യങ്ങൾക്കൊക്കെ മറുപടി നൽകി എന്നും മണി പറഞ്ഞു.