കംപാർട്ട്മെന്റിൽ ഇരുന്ന്  പുകവലി; പരാതിപെട്ടപ്പോൾ യുവാവ് ഓടുന്ന ട്രെയിനിൽനിന്ന് ചാടി

 

ഓടുന്ന ട്രെയിനിൽ നിന്ന് ചാടി യുവാവിന് ഗുരുതര പരുക്ക്. കൊല്ലം ചവറ സ്വദേശി അൻസാർ ഖാൻ ആണ് ഷൊർണൂർ-തിരുവനന്തപുരം വേണാട് എക്സ്പ്രസിൽ നിന്ന് പുറത്തേക്ക് ചാടിയത്. ബുധനാഴ്ച വൈകിട്ട് 6.30 ഓടെ ട്രെയിൻ തലയോലപ്പറമ്പിലെത്തിയപ്പോഴാണ് സംഭവം.

തിരക്കേറിയ കംപാർട്ട്മെന്റിലിരുന്ന് ഇയാൾ പുകവലിച്ചപ്പോൾ യാത്രക്കാർ റെയിൽവേ പൊലീസിനെ വിവരം നൽകിയിരുന്നു. ഇതേ തുടർന്ന് ജീവനക്കാർ എത്തി. തുടർന്നാണ്  ഓടുന്നട്രെയിനില്‍നിന്ന് അന്‍സാര്‍ പുറത്തേക്ക് ചാടിയത്. വീഴ്ചയില്‍ ഇയാളുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. യുവാവിനെ പിന്നീട് പൊലീസും പ്രദേശവാസികളും ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു