പാലക്കാട് കാടാംക്കോടിൽ അഴുക്ക് ചാലിന്റെ സ്ലാബ് തകർന്നു; വിദ്യാർത്ഥിനിക്ക് പരിക്ക്

 
പാലക്കാട് കാടാംക്കോടിൽ അഴുക്ക് ചാലിന്റെ സ്ലാബ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. അഴുക്ക് ചാലിന്റെ സ്ലാബ് തകർന്ന് വിദ്യാർത്ഥിനി കാനയിൽ വീഴുകയായിരുന്നു. എക്‌സൈസ് വകുപ്പിന്റെ സെമിനാർ കഴിഞ്ഞ് മടങ്ങുന്നതിനിടെ അൽ അമീൻ എഞ്ചിനിയറിങ്ങ് കോളേജിലെ എൽഎൽബി വിദ്യാർത്ഥിനി രഹത ഫർസാനക്കാണ് അപകടം പറ്റിയത്. പരിക്കേറ്റ വിദ്യാർത്ഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു