മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയ്ക്ക് പരിഹാരം; മലപ്പുറം, പാലക്കാട് ജില്ലകളിൽ പുതിയ 120 ബാച്ചുകൾ അനുവദിക്കാൻ ധാരണ
മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ മലപ്പുറം, പാലക്കാട് ജില്ലകളിൽ 120 പുതിയ ബാച്ചുകൾ അനുവദിക്കാൻ നീക്കം. വിദ്യാഭ്യാസ വകുപ്പിൽ ഇതുസംബന്ധിച്ച പ്രാഥമിക ധാരണയായി.സീറ്റുകളുടെ കുറവ് കൂടുതലുള്ള ജില്ലകളിലാണ് പുതിയ ബാച്ചുകൾ അനുവദിക്കുന്നത്. ഇതുസംബന്ധിച്ച നിർദ്ദേശം അടുത്ത മന്ത്രിസഭാ യോഗത്തിൽ ചർച്ചയ്ക്ക് എത്തുമെന്നാണ് വിവരം. കാബിനറ്റ് നോട്ട് തയ്യാറാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
അതേസമയം, ബാച്ചുകൾ അനുവദിക്കാനുള്ള തീരുമാനം ചുമതലപ്പെട്ട സമിതികൾ അറിയാതെയെന്ന ആരോപണവും ഉണ്ട്. ബാച്ചുകൾ ആവശ്യമുണ്ടോയെന്ന് റിപ്പോർട്ട് ചെയ്യേണ്ടത് RDD അധ്യക്ഷനായ പ്രാദേശിക സമിതികളാണ്. ഈ റിപ്പോർട്ട് സംസ്ഥാനതല സമിതി ചരിശോധിച്ച് സർക്കാറിന് സമർപ്പിക്കും. ഈ സമിതികൾ ചേരാതെയാണ് നിലവിലെ തീരുമാനം. ശാസ്ത്രീയ വിശകലനം ഇല്ലാത്തത് തിരിച്ചടിയാകുമെന്ന് വിമർശനമാണ് ഉയരുന്നത്. കോഴിക്കോട് 12,062 മലപ്പുറത്ത് 35, 178 പാലക്കാട് 15,394 സീറ്റുകളുടെ കുറവുണ്ട്. തൃശൂരിൽ 4,289, വയനാട്ടിൽ 2,076, കണ്ണൂരിൽ 7,377, കാസർകോട് 4,496 സീറ്റുകളുടെയും കുറവും ഉണ്ട്. കാസർകോട് മുതൽ തൃശൂർ വരെ 80,869 വിദ്യാർഥികൾക്കാണ് സീറ്റുകൾ ഇല്ലാത്തത്.