മകനേ തിരിച്ച് വരല്ലേ'! 'ഇരുണ്ട കാലം'' ക്യാമ്പയിന് തുടക്കം; യുഡിഎഫ് ഭരണകാലത്തെ അഴിമതികൾ ചൂണ്ടിക്കാട്ടാൻ സിപിഎം വെബ്‌സൈറ്റ്
Feb 18, 2026, 22:15 IST
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്തെ അഴിമതികളും ഭരണപരാജയങ്ങളും ജനങ്ങളിലെത്തിക്കാൻ ലക്ഷ്യമിട്ട് സി പി എം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി. 'ഇരുണ്ട കാലം' എന്ന പേരിലുള്ള ഈ വെബ്‌സൈറ്റിലൂടെ യു ഡി എഫ് ഭരണകാലത്തുണ്ടായ വിവാദങ്ങളും അഴിമതി കേസുകളും പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനാണ് ലക്ഷ്യം 'മകനേ തിരിച്ച് വരല്ലേ' എന്ന സോഷ്യൽ മീഡിയ ക്യാമ്പയിനും ഇതിന്റെ ഭാഗമായി ആരംഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാനും 10 വർഷമായി തുടരുന്ന പിണറായി വിജയൻ സർക്കാരിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടാനും വെബ്‌സൈറ്റിലൂടെ ലക്ഷ്യമിടുന്നുണ്ട്