കോട്ടയത്ത് മകൻ അച്ഛനെ തലക്കടിച്ചു കൊന്നു; പ്രതി കസ്റ്റഡിയിൽ
Oct 12, 2026, 11:39 IST
കോട്ടയം മണിമലയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെത്തുടർന്നുള്ള തർക്കത്തിനിടയിൽ മകൻ അച്ഛനെ തലക്കടിച്ചു കൊന്നു. റാന്നി മക്കപ്പുഴ സ്വദേശി സന്തോഷ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇളയമകൻ സച്ചുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. സന്തോഷ് സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. സംഭവദിവസവും മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കുണ്ടാക്കിയ സന്തോഷിനെ, ഇതുകണ്ട ഇളയമകൻ സച്ചു കാപ്പിക്കമ്പിന്റെ വടിയെടുത്ത് തലയ്ക്ക് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചോരയിൽ കുളിച്ചു കിടന്ന സന്തോഷിനെ നാട്ടുകാരുടെ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്.