സൂരജ് ലാമയുടെ തിരോധാനം: പൊലീസ്,എയർപോർട്ട് അധികാരികളിൽ നിന്നും വിശദീകരണം തേടി ഹൈക്കോടതി
Dec 10, 2025, 18:34 IST
സൂരജ് ലാമയുടെ തിരോധാനത്തിൽ പൊലീസ്, എയർപോർട്ട് അധികാരികളിൽ നിന്നും വിശദീകരണം തേടി ഹൈക്കോടതി.വിഷയത്തിൽ പൊലീസും എയർപോർട്ട് അധികൃതരും വിശദീകരണം നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
വിദേശത്ത് ജയിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാരെ നാട്ടിൽ എത്തിച്ചു കഴിഞ്ഞാൽ ഉത്തരവാദിത്വം തീരുന്നില്ലെന്ന് കോടതി പറഞ്ഞു.അവർ നാട്ടിലെത്തിക്കഴിഞ്ഞാൽ എവിടേക്ക് പോകുന്നുവെന്ന് ആരും അന്വേഷിക്കാറില്ലെന്ന് ഹൈക്കോടതി വിമർശിച്ചു. ഒരാൾ അലഞ്ഞുതിരിഞ്ഞു തെരുവിൽ നടന്നാൽ കരുതൽ തടങ്കലിൽ എടുക്കണം. അതിനാണ് മെന്റൽ ഹെൽത്ത് ആക്ട് ഉള്ളതൊന്നും ഹൈക്കോടതി ഓർമിപ്പിച്ചു.