നിതിന്‍ രാജിന്റെ മരണം പ്രത്യേകസംഘം അന്വേഷിക്കും
അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി ആർ. എൽ. നിതിൻ നിതിന്‍ രാജിന്റെ മരണം പ്രത്യേകസംഘം അന്വേഷിക്കും. തുടരന്വേഷണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. ഐജി എസ്. അജിത ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനാണ് ചുമതല നൽകിയിരിക്കുന്നത്.
ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്ന് ആഭ്യന്തരമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ കുടുംബം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടൽ. കുടുംബത്തിന്റെ ആവശ്യങ്ങൾ മന്ത്രി പരിഗണിച്ചതിൽ സന്തോഷമുണ്ടെന്നും നിയമപോരാട്ടം തുടരുമെന്നും നിതിൻ രാജിന്റെ അച്ഛൻ രാജൻ പ്രതികരിച്ചു.തുടരന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ച നടപടിയെയും കുടുംബം സ്വാഗതം ചെയ്തു.
അതേസമയം, നിതിൻ രാജിന്റെ മരണത്തിൽ മുഖ്യപ്രതിയായ അധ്യാപകൻ ഡോ. എം. കെ. റാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. കർണാടകയിലെ കുടകിൽ നിന്നാണ് ക്രൈംബ്രാഞ്ച് സംഘം റാമിനെ പിടികൂടിയത്. തുടർന്ന് കണ്ണൂരിലെ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.നിതിൻ രാജ് ഏപ്രിൽ 10ന് കോളജ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയതിന് പിന്നാലെ ഡോ. റാം ഒളിവിലായിരുന്നു. മൂന്ന് മാസത്തിന് ശേഷമാണ് പ്രതി പൊലീസ് പിടിയിലാകുന്നത്.