ആധ്യാത്മിക പ്രഭാഷകനും എഴുത്തുകാരനുമായ എം.എ. റോയി (സ്വാമി ജീവൻ തത്വം) അന്തരിച്ചു

 

ശ്രീശിവ പ്രഭാകര സിദ്ധയോഗി പരമഹംസരുടെ ശിഷ്യനും കോട്ടയം ശിവ പ്രഭാകര സിദ്ധയോഗി സത്സംഗം സ്ഥാപകനും കെ.എസ്.ഇ.ബി റിട്ട. അസിസ്റ്റന്റ് എഞ്ചിനീയറുമായ എം.എ. റോയി (സ്വാമി ജീവൻ തത്വം) അന്തരിച്ചു. പ്രമുഖ ആധ്യാത്മിക പ്രഭാഷകൻ, സഞ്ചാരി, എഴുത്തുകാരൻ, യോഗ-ജ്യോതിഷ പണ്ഡിതൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു.

ഭൗതികശരീരം ജൂലൈ 22 ബുധനാഴ്ച രാവിലെ 10 മണി മുതൽ 12 മണി വരെ കോട്ടയം തിരുനക്കര ശ്രീനിവാസ് അയ്യർ റോഡിലെ കൊമേഴ്‌സ്യൽ ബാങ്ക് എംപ്ലോയീസ് സഹകരണ ബാങ്ക് ഹാളിൽ പൊതുദർശനത്തിന് വെച്ചു. തുടർന്ന് ഉച്ചയ്ക്ക് 2 മണിക്ക് മൂലവട്ടം മുപ്പായിക്കാട് നാട്ടകം ഗസ്റ്റ് ഹൗസിന് സമീപമുള്ള തെക്കനാട്ട് തറവാട്ടുവീട്ടിൽ സംസ്‌കാരം നടന്നു.

ചിങ്ങവനം മൂലംകുളം എം.പി. ഏബ്രഹാമിന്റെയും മറിയാമ്മയുടെയും മകനാണ്. സഹോദരങ്ങൾ: ജഞ്ചി, പരേതരായ ജെയിംസ്, ഫിലിപ്പ്, ജോളി, തങ്കമ്മ, അമ്മിണി, സാറാമ്മ.