മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എൻവി എൽപി സ്‌കൂളിന് 21 ദിവസത്തെ അവധി
Jul 3, 2026, 14:34 IST
മുണ്ടിനീര് (Mumps) വ്യാപനത്തെ തുടർന്ന് ആലപ്പുഴയിലെ തുമ്പോളി എസ്എൻവി എൽപി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു. ജില്ലാ കലക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.സ്‌കൂളിലെ കുട്ടികൾക്കിടയിൽ മുണ്ടിനീര് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി . രോഗം കൂടുതൽ കുട്ടികളിലേക്ക് വ്യാപിക്കുന്നത് തടയുന്നതിനായി ഇൻകുബേഷൻ കാലയളവായ 21 ദിവസം സ്‌കൂൾ അടച്ചിടണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ ജൂലൈ 1 മുതൽ മുൻകാല പ്രാബല്യത്തോടെ 21 ദിവസത്തേക്ക് സ്‌കൂളിന് അവധി അനുവദിച്ചതായി അധികൃതർ അറിയിച്ചു. ആരോഗ്യവകുപ്പ് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.