തനിക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നു; പരാതി നൽകി റാപ്പർ വേടൻ
Aug 20, 2026, 11:54 IST
തനിക്കെതിരെ അപവാദപ്രചാരണം നടത്തുന്നുവെന്ന് കാട്ടി പ്രമുഖ റാപ്പർ വേടൻ (ഹിരൺദാസ് മുരളി) ഡിജിപിക്കും സൈബർ പൊലീസിനും പരാതി നൽകി. തനിക്കെതിരെ ചിലർ ഗൂഢാലോചന നടത്തി വ്യാജപ്രചാരണങ്ങൾ അഴിച്ചുവിടുകയാണെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും വേടൻ പരാതിയിൽ ആവശ്യപ്പെടുന്നു.
സോഷ്യൽ മീഡിയ അടക്കമുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ തന്റെ പേരിന് കളങ്കമുണ്ടാക്കുന്ന തരത്തിൽ ചിലർ ബോധപൂർവം അപവാദം പ്രചരിപ്പിക്കുന്നു എന്നാണ് പരാതിയിലെ പ്രധാന ആരോപണം. സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം വേണമെന്നാണ് റാപ്പറുടെ ആവശ്യം.