വന്ദേഭാരതിൽ വീണ്ടും പഴകിയ ഭക്ഷണം; കാലാവധി അവസാനിച്ച ജ്യൂസ് വിതരണം ചെയ്തു
May 29, 2025, 13:40 IST
മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിൽ യാത്രക്കാർക്ക് കാലാവധി കഴിഞ്ഞ ജ്യൂസ് വിതരണം ചെയ്തതിനെതിരെ കടുത്ത പ്രതിഷേധം. മാർച്ച് 24-ന് കാലാവധി അവസാനിച്ച ജ്യൂസ് പാക്കറ്റുകളാണ് വ്യാഴാഴ്ച യാത്രക്കാർക്ക് നൽകിയത്.
പഴകിയ ഭക്ഷണവുമായി ബന്ധപ്പെട്ട പരാതികൾ നേരത്തെ തന്നെ ഉണ്ടായിരുന്നെങ്കിലും റെയിൽവേ കാര്യമായ നടപടി സ്വീകരിച്ചില്ലെന്ന് യാത്രക്കാർ ആരോപിക്കുന്നു. ഭക്ഷണവിതരണത്തിൽ തുടരുന്ന അനാസ്ഥയോട് അടിയന്തിരമായി നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി യാത്രക്ർ രംഗത്തെത്തിയിട്ടുണ്ട്.
റെയിൽവേ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.