സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കരം ; മികച്ച നടനായി മമ്മൂട്ടി, നടി ഷംല ഹംസ;പുസ്‌കാരങ്ങൾ വാരിക്കൂട്ടി മഞ്ഞുമ്മൽ ബോയ്‌സ്
55-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. തൃശൂർ രാമനിലയത്തിൽ മന്ത്രി സജിചെറിയാനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത് . പ്രകാശ് രാജ് അധ്യക്ഷനായ ജൂറി ആണ് അവാർഡുകൾ നിർണയിച്ചത്. 35-ഓളം ചിത്രങ്ങൾ ജൂറിയുടെ അന്തിമ പരിഗണനയ്ക്ക് വന്നു എന്നാണ് സൂചന.
ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയെ അനശ്വരമാക്കിയ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുത്തു. പ്രത്യേക പരാമർശം (അഭിനയം) ടോവിനോ തോമസ് എആർഎം, ആസിഫലി ( കിഷ്‌കിന്ധാ കാണ്ഠം) മികച്ച നടി ഷംല ഹംസ(ഫെമിനിച്ചി ഫാത്തിമ)
ഇത്തവണ ഏറ്റവും കൂടുതൽ അവാർഡുകൾ സ്വന്തമാക്കിയിരിക്കുന്നത് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്‌സ് എന്ന ചിത്രമാണ്. പത്ത് പുരസ്‌കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച സ്വഭാവനടൻ, മികച്ച ഛായാഗ്രാഹകൻ, മികച്ച ഗാനരചയിതാവ്, മികച്ച കലാസംവിധായകൻ, മികച്ച ശബ്ദമിശ്രണം, മികച്ച ശബ്ദരൂപകൽപന, മികച്ച പ്രോസസിങ് ലാബ് തുടങ്ങി വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങൾ.
മറ്റു പുരസ്‌കാരങ്ങൾ
മികച്ച സിനിമയ്ക്കുള്ള പ്രത്യേക ജൂറി അവാർഡ് - പാരഡൈസ് (പ്രസന്ന വിതനഗേ), സ്ത്രീ-ട്രാൻസ്‌ജെൻഡർ സിനിമയ്ക്കുള്ള പുരസ്‌കാരം- പായൽ കപാഡിയ (പ്രഭയായ് നിനച്ചതെല്ലാം),വിഷ്വൽ എഫക്റ്റ് - ARM, നവാഗത സംവിധായകൻ -ഫാസിൽ മുഹമ്മദ് (ഫെമിനിച്ചി ഫാത്തിമ),ജനപ്രിയചിത്രം -പ്രേമലു, നൃത്തസംവിധാനം -ഉമേഷ്,(ബൊഗേയ്ൻവില്ല), ഡബ്ബിങ് ആർട്ടിസ്റ്റ് -പെൺ -സയനോര (ബറോസ്)
ഡബ്ബിങ് ആർട്ടിസ്റ്റ് ആൺ -രാജേഷ് ഗോപി (ബറോസ്),വസ്ത്രാലങ്കാരം- സമീറ സനീഷ് (രേഖാചിത്രം, ബൊഗെയ്ൻവില്ല),മേക്കപ്പ് -റോണക്‌സ് സേവ്യർ -(ഭ്രമയുഗം, ബൊഗെയ്ൻവില്ല),ശബ്ദരൂപകല്പന - ഷിജിൻ മെൽവിൻ, അഭിഷേക് (മഞ്ഞുമ്മൽ ബോയ്‌സ്),സിങ്ക് സൗണ്ട് -അജയൻ അടാട്ട് (പണി),കലാസംവിധാനം-അജയൻ ചാലിശ്ശേരി (മഞ്ഞുമ്മൽ ബോയ്‌സ്),എഡിറ്റിംഗ് -സൂരജ് (കിഷ്‌കിന്ധാകാണ്ഡം)