സംസ്ഥാന വഖഫ് ബോർഡ് ; മദീന ബീഗത്തിന് താത്കാലിക ചുമതല
Jul 17, 2026, 15:46 IST
സംസ്ഥാന വഖഫ് ബോർഡിന്റെ സർക്കാർ പ്രതിനിധിയായി ഫിഷറീസ് വകുപ്പിലെ ജോയിന്റ് സെക്രട്ടറി മദീന ബീഗത്തെ നിയമിച്ചു. സെക്രട്ടറിയേറ്റിലെ വഖഫ് വകുപ്പിന്റെ അധിക ചുമതല കൂടി നല്‍കിയാണ് നിയമനം.
കേരള ഹൈക്കോടതി വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ മരവിപ്പിച്ചതിനെ തുടർന്നാണ് സർക്കാർ ഈ നടപടി സ്വീകരിച്ചത്. ഇതോടെ വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ താത്കാലികമായി സർക്കാർ പ്രതിനിധിയുടെ മേൽനോട്ടത്തിലായിരിക്കും.
ഹൈക്കോടതിയിൽ നിലവിലുള്ള ഹർജികളിലെ നടപടികൾ പൂർത്തിയാകുകയും വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കപ്പെടുകയും ചെയ്യുന്നതുവരെ മദീന ബീഗത് ഈ ചുമതല നിർവഹിക്കുമെന്ന് സർക്കാർ അറിയിച്ചു.