തിരഞ്ഞെടുപ്പില്‍ കൂടെ നിന്നു'; എം പി വിന്‍സന്റിനെതിരായ നടപടി പിൻവലിക്കണമെന്ന് കെ മുരളീധരൻ 

 

തൃശൂരിലെ കോണ്‍ഗ്രസിന്റെ തോല്‍വിയില്‍ നടപടി നേരിട്ട എം പി വിന്‍സന്റിനെതിരായ നടപടി പിന്‍വലിക്കണമെന്ന ആവശ്യവുമായി കെ മുരളീധരന്‍. തിരഞ്ഞെടുപ്പില്‍ വിന്‍സന്റ് കൂടെ നിന്നുവെന്നും അദ്ദേഹത്തിനെതിരെ നടപടി പാടില്ലെന്നും കെ മുരളീധരന്‍ അറിയിച്ചു. കെപിസിസി പ്രസിഡന്റിനെ പരാതി അറിയിച്ചിട്ടുണ്ട്.

നടപടിയുടെ ഭാഗമായി ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനെയും യുഡിഎഫ് കണ്‍വീനര്‍ എം പി വിന്‍സന്റിനെയും ചുമതലകളില്‍ നിന്നും നീക്കിയിരുന്നു. ഇരുവരോടും രാജിവെക്കാന്‍ ആവശ്യപ്പെട്ടു. പകരം വി കെ ശ്രീകണ്ഠന് ചുമതല നല്‍കാനാണ് തീരുമാനം. തൃശൂരിലെ സംഘടനയ്ക്കകത്ത് പ്രതിസന്ധി രൂക്ഷമായതെടെയാണ് നടപടി. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി കെ മുരളീധരന്‍ രംഗത്തെത്തിയത്.