നഗരൂരിൽ തെരുവുനായയുടെ ആക്രമണം; 11കാരന് കൈവിരൽ നഷ്ടപ്പെട്ടു
Sep 20, 2026, 12:43 IST
തിരുവനന്തപുരം നഗരൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ 11കാരന് കൈവിരൽ നഷ്ടപ്പെട്ടു. മൊട്ടലുവിള സ്വദേശികളായ രാജു-അഞ്ജു ദമ്പതികളുടെ മകൻ ശരണിനാണ് ഗുരുതരമായി പരിക്കേറ്റത്. കുട്ടിയുടെ കാലിലും ആഴത്തിലുള്ള മുറിവുണ്ട്. ശരൺ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ വൈകുന്നേരമാണ് സംഭവം. വീട്ടുമുറ്റത്ത് സഹോദരിയോടൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് തെരുവുനായ കുട്ടിയെ ആക്രമിച്ചത്. ആക്രമണത്തിൽ വലതുകൈയിലെ വിരലിന്റെ പകുതിഭാഗം നായ കടിച്ചെടുത്തതായി ബന്ധുക്കൾ പറഞ്ഞു. ഒപ്പമുണ്ടായിരുന്ന ഇളയ കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു.