വർക്കലയിൽ വീണ്ടും തെരുവുനായ ആക്രമണം; അഞ്ചുവയസ്സുകാരൻ രക്ഷപ്പെട്ടത് തലനാരിഴക്ക്

 
തിരുവനന്തപുരം വർക്കലയിൽ വീണ്ടും തെരുവുനായ ആക്രമണം റിപ്പോർട്ട് ചെയ്തു.അഞ്ചുവയസ്സുകാരൻ രക്ഷപ്പെട്ടത് തലനാരിഴക്ക്. തെരുവുനായ ആക്രമിക്കാൻ എത്തിയപ്പോൾ അഞ്ചു വയസ്സുകാരൻ ഓടി രക്ഷപ്പെട്ടതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. കുട്ടി അതിവേഗത്തിൽ ഓടി അടുത്തുള്ള വീട്ടിൽ കയറുകയായിരുന്നു. കുട്ടി നിലവിളിച്ച് ഓടി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാർ ആരോപിച്ചു.