താമരശേരി ചുരത്തിൽ കർശന നിയന്ത്രണം; വാഹന പാർക്കിങ്ങിനും കൂട്ടം കൂടുന്നതിനും വിലക്ക്
Aug 23, 2026, 19:11 IST
ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ താമരശേരി ചുരത്തിൽ കർശന നിയന്ത്രണങ്ങളുമായി ട്രാഫിക് പൊലീസ്. ചുരത്തിൽ ഒരിടത്തും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. ചുരം റോഡിൽ കൂട്ടംകൂടുന്നതിനും നിയന്ത്രണമുണ്ട്.
ഗതാഗതം തടസപ്പെടുത്തുന്ന രീതിയിൽ വാഹനങ്ങൾ നിർത്തിയിടുന്നവർക്കെതിരെയും പൊലീസ് നടപടി സ്വീകരിക്കും. ഗതാഗതം സുഗമമാക്കുന്നതിനായി ചുരത്തിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചതായി താമരശേരി ട്രാഫിക് എസ്.ഐ സത്യൻ അറിയിച്ചു.
ഞായറാഴ്ച മുതൽ ഈ മാസം 28 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഓണം അവധിക്കാലത്തെ തിരക്ക് കണക്കിലെടുത്താണ് നടപടി.