വിദ്യാർഥികളെ അധിക്ഷേപിച്ച സംഭവം; ആർഎസ്എസ് നേതാവ് ടി.ജി. മോഹൻദാസിന്റെ വീട്ടിൽ പൊലീസ്

 

ഡൽഹയിൽ ജന്തർ മദറിൽ പ്രതിഷേധിച്ച വിദ്യാർഥികളെ അധിക്ഷേപിച്ച സംഭവത്തിൽ ആർഎസ്എസ് നേതാവ് ടി.ജി. മോഹൻദാസിന്റെ വീട്ടിൽ പൊലീസ് പരിശോധന. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് എറണാകുളം മട്ടാഞ്ചേരിയിലെ വീട്ടിൽ പൊലീസ് സംഘം എത്തിയത്. മോഹന്‍ദാസ് മട്ടാഞ്ചേരിയിലെ വീട്ടില്‍ തന്നെയുണ്ട്. കേസ് എടുത്ത് പതിനൊന്ന് ദിവസം കഴിഞ്ഞിട്ടും മോഹൻദാസിനെ അറസ്റ്റ് ചെയ്യാത്തതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു

ഡൽഹയിലെ ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികളെ വെടിവെച്ച് കൊല്ലണമെന്ന തരത്തിൽ ടി.ജി. മോഹൻദാസ് നടത്തിയ പരാമർശമാണ് വിവാദമായത്. സംഭവത്തിൽ ആദ്യം പരാതി നൽകിയത് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോനാണ്. തുടർന്ന് നിരവധി പേർ പൊലീസിൽ പരാതി നൽകി.

പരാതികളിൽ അന്വേഷണം നടത്താൻ സൈബർ സെൽ ഓപ്പറേഷൻസ് ഐജിയെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും കേസെടുക്കാൻ വൈകിയത് വലിയ ചർച്ചയായിരുന്നു. പരാതികൾ ലഭിച്ച് മൂന്നാം ദിവസമാണ് പൊലീസ് കേസെടുത്തത്. ജൂലൈ 29നാണ് കലാപാഹ്വാനത്തിന് കേസെടുത്തത്.

ജൂലൈ 29നാണ് കലാപാഹ്വനത്തിന് കേസെടുത്തത്. ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ ടി ജി മോഹൻ ദാസ് നടത്തിയത് ഹീനമായ പരാമർശങ്ങളാണ്. അശ്ലീലവും അധിക്ഷേപവും നിറച്ച വീഡിയോകൾക്കെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ യൂട്യൂബ് ചാനൽ വഴി വീഡിയോകൾ പ്രചരിപ്പിച്ചെന്നായിരുന്നു എഫ്ഐആർ.