താമരശേരിയിൽ സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന് വിദ്യാർഥിക്ക് പാമ്പുകടിയേറ്റു

 

കോഴിക്കോട് താമരശേരിയിൽ സ്‌കൂൾ ഗ്രൗണ്ടിൽ നിന്ന് അഞ്ചാം ക്ലാസ് വിദ്യാർഥിക്ക് പാമ്പുകടിയേറ്റു. ചാലക്കര ഗവ. യു.പി. സ്‌കൂളിലെ വിദ്യാർഥി അഹിയാൻ മുഹമ്മദിനാണ് പാമ്പുകടിയേറ്റത്.അധ്യാപകർ ഉടൻ കുട്ടിയെ താമരശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം തുടർ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.