ട്രെയിൻ തട്ടി ഗുരുതരമായി പരിക്കേറ്റ വിദ്യാർഥി മരിച്ചു

 

കോഴിക്കോട് ട്രെയിൻ തട്ടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന എട്ട് വയസുകാരൻ മരിച്ചു. കോഴിക്കോട് വെസ്റ്റ് കണ്ണഞ്ചേരി സ്വദേശി കുഞ്ഞീരിയമ്പലത്ത് അഹമ്മദ് കോയയുടെ മകൻ ഫൈസാൻ ആണ് മരിച്ചത്.ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് അപകടം നടന്നത്. വെസ്റ്റ് കണ്ണഞ്ചേരിയിലെ വീടിന് സമീപമുള്ള കടയിലേക്ക് പോകുന്നതിനിടെ റെയിൽപാളം മുറിച്ചുകടക്കുമ്പോഴാണ് യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസ് ട്രെയിൻ ഫൈസാനെ ഇടിച്ചത്.
അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.