പേപ്പർ പ്രസന്റേഷനിടെ വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു
Apr 20, 2026, 17:57 IST
കോളജ് ഇന്റേൺഷിപ്പിന്റെ ഭാഗമായി പ്രബന്ധം അവതരിപ്പിക്കുന്നതിനിടെ വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം വളാഞ്ചേരി ആതവനാട് മർക്കസ് ആർട്സ് ആൻഡ് സയൻസ് കോളജിലെ ബയോടെക്നോളജി വിഭാഗം വിദ്യാർത്ഥിനി ഷെഫീഖ (21) ആണ് മരിച്ചത്. തിരൂർ പറവണ്ണ സ്വദേശിനിയാണ്.
പാലക്കാട് ജില്ലയിലെ ഒരു എൻജിനീയറിങ് കോളജിൽ ഇന്റേൺഷിപ്പിന്റെ ഭാഗമായുള്ള പേപ്പർ പ്രസന്റേഷൻ നടത്തുന്നതിനിടെയായിരുന്നു അപകടം. പ്രബന്ധം അവതരിപ്പിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ തന്നെ സഹപാഠികളും അധ്യാപകരും ചേർന്ന് സമീപത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.