ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽനിന്ന് തെറിച്ചുവീണ് വിദ്യാർഥിക്ക് പരുക്ക്

 

തിരുവനന്തപുരം കല്ലറയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽനിന്ന് തെറിച്ചുവീണ് വിദ്യാർഥിക്ക് പരുക്ക്. കല്ലം താപസഗിരി സ്വദേശി അൽ അമീനാണ് പരുക്കേറ്റത്.കല്ലറയിൽനിന്ന് വെഞ്ഞാറമൂട്ടിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി പ്രിയദർശിനി ബസിന്റെ പിൻവശത്തെ വാതിൽ തുറന്ന് അല്‍ അമീന്‍ റോഡിലേക്കു തെറിച്ചുവീഴുകയായിരുന്നു. പഴയചന്ത ജങ്ഷനിൽ രാവിലെ ഒമ്പതോടെയാണ് അപകടം.

അപകടസമയത്ത് ബസിൽ വലിയ തിരക്കുണ്ടായിരുന്നതായി അധികൃതർ അറിയിച്ചു. തിരക്ക് മൂലമാണോ അതോ വാതിലിന്റെ തകരാറാണോ തുറന്നുപോകാൻ കാരണമെന്നത് പരിശോധിച്ചുവരികയാണ്.തലയ്ക്കും കാലിനും പരുക്കേറ്റ അൽ അമീനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.