മലയാള സർവകലാശാലയിലെ വിദ്യാർത്ഥി രാഷ്ട്രീയ നിയന്ത്രണം; വിവാദ പെരുമാറ്റച്ചട്ടം പിൻവലിച്ചു

 
തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനം നിയന്ത്രിക്കുന്നതിനായി കൊണ്ടുവന്നിരുന്ന വിവാദ പെരുമാറ്റച്ചട്ടം പിൻവലിച്ചു. വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്നാണ് നടപടി.കരട് രേഖയിൽ തുടർ നടപടികൾ വേണ്ടെന്ന തീരുമാനമാണ് സർവകലാശാല അധികൃതർ സ്വീകരിച്ചത്. ക്യാമ്പസിനുള്ളിൽ രാഷ്ട്രീയ പ്രവർത്തനം, മുദ്രാവാക്യം വിളി എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്ന നിർദേശങ്ങളാണ് പിൻവലിച്ചത്.ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നിർദേശപ്രകാരം പുറത്തിറക്കിയ പുതിയ പെരുമാറ്റച്ചട്ടത്തിനെതിരെ വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വിദ്യാർത്ഥികളെ സംഘടിപ്പിക്കുന്നത് അച്ചടക്ക ലംഘനമായി കണക്കാക്കുന്നതടക്കമുള്ള വ്യവസ്ഥകൾ വിവാദമായിരുന്നു.