വിദ്യാർഥികളുടെ ഫീസ് തട്ടിയെടുത്തു; ജീവനക്കാരൻ അറസ്റ്റിൽ
Aug 8, 2025, 17:28 IST
തിരുവനന്തപുരത്ത് വിദ്യാർഥികളുടെ ഫീസ് തട്ടിയെടുത്ത ജീവനക്കാരൻ അറസ്റ്റിൽ. കൊല്ലം സ്വദേശി പ്രവീണാണ് പിടിയിലായത്. രണ്ട് ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി. മ്യൂസിയം പോലീസാണ് പ്രവീണിനെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തിൽ പ്രതിയുടെ അക്കൗണ്ടിലേക്ക് പണം കിട്ടിയതായി കണ്ടെത്തിയിട്ടുണ്ട്.
സ്ഥാപനത്തിലെ ഗൂഗിൾ പേ വഴി സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റിയായിരുന്നു തട്ടിപ്പ്. പ്രിസൈസ് ഐ കെയർ പ്രൈവറ്റ് ലിമിറ്റഡിലെ ജീവനക്കാരനാണ്. അവിടെ പഠിക്കുന്ന വിദ്യാർഥികളുടെ ഫീസാണ് സ്വന്തം അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴി തട്ടിയെടുത്തത്.