സുഗന്ധഗിരി മരംമുറി കേസ്; ഉദ്യോ​ഗസ്ഥരുടെ സ്ഥലംമാറ്റ ഉത്തരവ് നടപ്പാക്കിയില്ല: ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫിസ്

 

 

സുഗന്ധഗിരി മരംമുറി കേസിനെ തുടര്‍ന്ന് സ്ഥലംമാറ്റിയ ഉദ്യോഗസ്ഥര്‍ ചുമതലയൊഴിയാത്ത സംഭവത്തില്‍ ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫിസ്. ഉത്തരവ് വന്നിട്ടും ഉദ്യോഗസ്ഥര്‍ കസേരകളില്‍ കടിച്ചുതൂങ്ങിയതിനെ തുടര്‍ന്നാണ് ഉന്നത്ത ഇടപെടലുണ്ടായത്. കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് ഡിഎഫ്ഒ ഷജ്‌ന കരീം അടക്കമുള്ള ഉദ്യോഗസ്ഥര്‍ ചുമതലയൊഴിഞ്ഞത് ഇന്നലെയാണ്. ഡിഎഫ്ഒ ഷജ്‌ന കരീം ചുമതല ഒഴിഞ്ഞത് വനംആസ്ഥാനത്ത് നിന്നുള്ള കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ്. 

ചുമതല ഒഴിഞ്ഞില്ലെങ്കില്‍ നടപടി ഉണ്ടാകുമെന്ന് വനം ആസ്ഥാനത്ത് നിന്ന് ഷജ്‌നയെ അറിയിച്ചതിനെ തുടര്‍ന്നാണ് അവരുടെ തീരുമാനം. കഴിഞ്ഞമാസം 20ന് സ്ഥലമാറ്റിയ നാല് ഫോറസ്റ്റ് വാച്ചര്‍മാര്‍ ചുമതലയൊഴിഞ്ഞതും ഇന്നലെയാണ്. ഏപ്രില്‍ 19ന് സ്ഥലമാറ്റിയവരും ഇന്നലെവരെ ചുമതലയില്‍ തുടര്‍ന്നു. സ്ഥലംമാറ്റവും ഒഴിവാക്കാന്‍ ഡിഎഫ്ഒ സമ്മര്‍ദ്ദം ചെലുത്തിയെന്ന് സൂചന. ഷജ്നയുടെ സസ്പെന്‍ഷന്‍ മരവിപ്പിച്ചത് നേരത്തെ വിവാദമായിരുന്നു. തുടര്‍ന്നിറക്കിയ സ്ഥലം മാറ്റ ഉത്തരവ് നടപ്പാകാത്തതിനാലാണ് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപ്പെട്ടത്.