തൊഴിൽ-പരിശീലനത്തിന് പിന്തുണ: യുവാക്കൾക്ക് പ്രതിമാസം 1,000 സ്‌കോളർഷിപ്പുമായി മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതി
Jan 7, 2026, 16:56 IST
നൈപുണ്യ പരിശീലനം നേടുന്നവർക്കും മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കുമായി മുഖ്യമന്ത്രിയുടെ 'കണക്ട് ടു വർക്ക്' സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. പ്രതിമാസ 1000 രൂപ സഹായധനം നൽകുന്നതാണ് പദ്ധതി. വയസ്സ് : 18-30, കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല, നെപുണ്യ വികസന പരിശീലനത്തിൽ പങ്കെടുക്കുന്നവരോ, യു.പി.എസ്.സി., കേരള പി എസ് സി., സർവീസ് സെലക്ഷൻ ബോർഡ്, കര, നാവിക, വ്യോമസേന, ബാങ്ക് റെയിൽവേ മറ്റ് കേന്ദ്ര/സംസ്ഥാന പൊതുമേഖല റിക്രൂട്ട്‌മെന്റ് ഏജൻസികൾ തുടങ്ങിയവ നടത്തുന്ന മത്സര പരീക്ഷകൾക്കായി അപേക്ഷ സമർപ്പിച്ച് മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരോ ആയിരിക്കണം അപേക്ഷകർ. അപേക്ഷ ലഭിക്കുന്ന തീയതിയുടെ മുൻഗണന ക്രമത്തിലാണ് സാമ്പത്തിക സഹായം ലഭിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് eemployment.kerala.gov.in, ഫോൺ: 04868 272262