സൂരജ് ലാമയുടെ മരണം: വിശദമായ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശം
കളമശേരിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബെംഗളൂരു സ്വദേശി സൂരജ് ലാമയുടെ മരണത്തിൽ വിശദമായ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശിച്ചു. ഇന്ത്യയിൽ എത്തിയ സമയം മുതൽ മൃതദേഹം കണ്ടെത്തിയത് വരെയുള്ള എല്ലാ സാഹചര്യങ്ങളും അന്വേഷിക്കണമെന്നാണ് കോടതിയുടെ നിർദേശം.
ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) കേസ് അന്വേഷിക്കും. അന്വേഷണത്തിൽ ഉണ്ടായിട്ടുള്ള വീഴ്ചകൾ പരിശോധിക്കണമെന്നും, കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ആവശ്യമായാൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാമെന്നും കോടതി നിർദേശിച്ചു.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണകാരണം വ്യക്തമായിട്ടില്ല. കൊലപാതക സാധ്യതയും അന്വേഷിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു. മൂന്നാഴ്ചക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് ഹൈക്കോടതി നിർദേശം.കുവൈറ്റിൽ നാല് ഹോട്ടലുകൾ ഉണ്ടായിരുന്ന സൂരജ് സൂരജ് ലാമയുടെ ഒരു മാസം പഴക്കമുള്ള മൃതദേഹമാണ് എച്ച്എംടി കുറ്റിക്കാട്ടിൽ നിന്ന് കണ്ടെത്തിയത്. കഴിഞ്ഞവർഷം നവംബർ 30 നാണ് സൂരജ് ലാമയുടെ മൃതദേഹം കണ്ടെത്തിയത്.