സസ്‌പെൻഷനിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കോൺഗ്രസ് യോഗത്തിൽ പങ്കെടുത്തു

 

ലൈംഗിക ആരോപണങ്ങൾക്ക് പിന്നാലെ സസ്‌പെൻഷനിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കോൺഗ്രസ് യോഗത്തിൽ പങ്കെടുത്തു.പാലക്കാട് കണ്ണാടി മണ്ഡലം കോൺഗ്രസ് യോഗത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്തത്. കാഴ്ചപറമ്പ് ക്ഷീരോൽപാദക സഹകരണ സംഘത്തിലെ യോഗമായിരുന്നു.

കണ്ണാടി മണ്ഡലം പ്രസിഡന്റ് പ്രസാദ് കണ്ണാടി ഉൾപ്പെടെയുള്ള നേതാക്കൾ യോഗത്തിൽപങ്കെടുത്തു. അതേസമയം യോഗമല്ല നടന്നതെന്നും രാഷ്ട്രീയം ചർച്ച ചെയ്‌തെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. സസ്‌പെൻഷനിലാണെങ്കിലും ചുമതലകൾ ഇല്ലെങ്കിലും യുഡിഎഫ് സ്ഥാനാർഥികൾക്കായി പ്രവർത്തിക്കും. പുറത്താക്കുന്നത് വരെ കോൺഗ്രസ് ഔദ്യോഗിക ഓഫീസുകളിൽ കയറുമെന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.