തളിപ്പറമ്പ്, പയ്യന്നൂർ പ്രസംഗങ്ങൾ: പിണറായി വിജയനെ ന്യായീകരിച്ച് എം.വി. ഗോവിന്ദൻ

 

തളിപ്പറമ്പിലും പയ്യന്നൂരിലും പിണറായി വിജയൻ നടത്തിയ പ്രസംഗങ്ങളിലെ പരാമർശങ്ങളിൽ പിണറായി വിജയനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജനങ്ങൾ എങ്ങനെ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന കാര്യമാണ് പിണറായി വിജയൻ വിശദീകരിച്ചതെന്നും അദ്ദേഹം പറഞ്ഞതെല്ലാം ശരിയാണെന്നും എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പാർട്ടി സ്ഥാനാർഥികൾക്കെതിരെ വോട്ട് ചെയ്യാൻ അംഗങ്ങൾക്ക് അവകാശമില്ലെന്നും പാർട്ടി സ്ഥാനാർഥികൾക്ക് അനുകൂലമായി നിലകൊള്ളാത്തതിനെ വിമർശനാത്മകമായി ചൂണ്ടിക്കാട്ടുകയാണ് പിണറായി വിജയൻ ചെയ്തതെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. എന്നാൽ തെറ്റുപറ്റിയത് പാർട്ടിക്കാണോ ജനങ്ങൾക്കാണോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ല.

അതേസമയം, വിദ്യാർഥി സമരത്തിനിടെ പൊലീസ് നടത്തിയത് നരനായാട്ടാണെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. പൊലീസ് നടപടിയെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസിനെ സന്തോഷിപ്പിക്കാനാണ് യുഡിഎഫ് സർക്കാരിന്റെ ശ്രമമെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.

അതെസമയം കാന്തപുരത്തിന്റെ പ്രസ്താവനയോട് യോജിക്കുന്നില്ലെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. കാന്തപുരത്തിന്റെത് ആധുനിക കേരളത്തിന് ചേരാത്ത വാക്കുകളാണെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീ-പുരുഷ സമത്വം ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്നതാണെന്നും ഈ സമത്വം പോരാട്ടത്തിലൂടെ നേടിയെടുത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു