വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് ; മുഖ്യമന്ത്രിയെ പിന്തുണച്ച് ജി. സുധാകരൻ
Jun 29, 2026, 13:37 IST
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ച സർക്കാർ തീരുമാനത്തെ പിന്തുണച്ച് അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ. വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാടിനെ പിന്തുണയ്ക്കുന്നതായും, ഇത് സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.
താൻ മദ്യപിക്കാറില്ലെന്നും, ഈ വിഷയത്തെ ചൊല്ലിയുള്ള വിവാദം അസംബന്ധമാണെന്നും ജി. സുധാകരൻ പ്രതികരിച്ചു.പൈസ ഉണ്ടാക്കാന്‍ വേണ്ടിയല്ലേ. മദ്യം പാടില്ലെന്ന് മദ്യവ്യാപാരി തന്നെ പ്രസംഗിക്കുന്നു. യോഗ്യതയുള്ളവരാണ് ഈ വിഷയത്തില്‍ പ്രതികരിക്കേണ്ടത്. കണ്ണാടിക്കൂട്ടില്‍ നിന്ന് ആരും കല്ലെറിയരുത്. അവസരം കിട്ടിയപ്പോള്‍ ചെയ്യാത്തവര്‍ക്ക് വിമര്‍ശിക്കാന്‍ എന്താണ് അവകാശം. ഞാന്‍ പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും കുറ്റം പറയുന്നില്ല. നല്ല കാര്യങ്ങള്‍ നടക്കട്ടെ എന്നും ജി. സുധാകരൻ കൂട്ടിച്ചേർത്തു.