ടെലഗ്രാം തിരിച്ചെത്തി; താത്കാലിക നിരോധനം കേന്ദ്രം പിൻവലിച്ചു

 

സന്ദേശവിനിമയ ആപ്ലിക്കേഷനായ ടെലഗ്രാമിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിരുന്ന താത്കാലിക നിരോധനം പിൻവലിച്ചു. ഇതോടെ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ വീണ്ടും ലഭ്യമായി. ഉപയോക്താക്കൾക്ക് സാധാരണ രീതിയിൽ സന്ദേശങ്ങൾ അയക്കാനും സ്വീകരിക്കാനും കഴിയും.അതേസമയം, ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ ടെലഗ്രാം ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ചോദ്യപേപ്പർ ചോർന്നുവെന്ന ആരോപണത്തെ തുടർന്നാണ് ടെലഗ്രാമിന് ജൂൺ 22 വരെ കേന്ദ്രം താത്കാലിക നിരോധനം ഏർപ്പെടുത്തിയത്. കൂടാതെ, ജൂൺ 30 വരെ മെസേജ് എഡിറ്റിങ് സംവിധാനം നിർത്തിവയ്ക്കാനും കേന്ദ്രം ഉത്തരവിട്ടിരുന്നു. നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ നിർദേശ പ്രകാരം മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയുടേതായിരുന്നു നടപടി.