എറണാകുളം പറവൂര്‍ എസ്എന്‍ജിസ്റ്റ് കോളേജിന് താല്‍ക്കാലിക ആശ്വാസം; ജപ്തി നടപടികള്‍ നിര്‍ത്തിവച്ചു
Updated: Nov 21, 2024, 15:51 IST
എറണാകുളം പറവൂര്‍ എസ്എന്‍ജിസ്റ്റ് (എസ്എന്‍ജിഐഎസ്ടി) കോളേജിന് താല്‍ക്കാലിക ആശ്വാസം. ജപ്തി നടപടികള്‍ താത്കാലികമായി നിര്‍ത്തിവച്ചു. എറണാകുളം പറവൂര്‍ എസ്എന്‍ജിസ്റ്റ് കോളേജില്‍ സ്വകാര്യ ബാങ്കിന്റെ ജപ്തി നടപടി താത്കാലികമായി നിര്‍ത്തിവെച്ചു. കോളേജ് മാനേജ്‌മെന്റ് ബാങ്ക് അധികൃതരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.
എസ്എന്‍ജിഐഎസ്ടി കോളേജിലെ നടപടിയില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. വായ്പയെടുത്ത നാലു കോടിയുടെ തിരിച്ചടവ് മുടങ്ങിയതോടെയാണ് ജപ്തി നടപടിക്കൊരുങ്ങിയത്. പലിശയടക്കം 19 കോടിയോളം രൂപ കോളേജ് അടയ്ക്കാനുള്ളത്.
വിദ്യാര്‍ത്ഥികളും ജീവനക്കാരും രക്ഷിതാക്കളും പ്രതിഷേധിച്ചതിനാല്‍ കോളേജിനകത്ത് വന്‍ പൊലീസ് സന്നാഹമേര്‍പ്പെടുത്തിയിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ തവണയും ജപ്തി നടപടികള്‍ ഉപേക്ഷിച്ചിരുന്നു.