താമരശ്ശേരി ഫ്രഷ് കട്ട് : അടച്ചു പൂട്ടൽ ഉത്തരവിനുള്ള സ്റ്റേ നീട്ടി ഹൈക്കോടതി

 

കോഴിക്കോട് താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് കോഴിമാലിന്യ സംസ്‌കരണ കേന്ദ്രം അടച്ചുപൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവിനുള്ള സ്റ്റേ ഹൈക്കോടതി നീട്ടി. ഈ മാസം 20 വരെയാണ് സ്റ്റേ നീട്ടിയത്.

ജില്ലാ കളക്ടറും മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും നടത്തിയ സംയുക്ത പരിശോധനയുടെ റിപ്പോർട്ട് സർക്കാർ ഇന്ന് കോടതിയിൽ സമർപ്പിച്ചു. ജില്ലാ കളക്ടറും മലിനീകരണ നിയന്ത്രണ ബോഡ് ഉദ്യോഗസ്ഥരും നടത്തിയ സംയുക്ത പരിശോധന റിപ്പോർട്ട് സർക്കാർ ഇന്ന് ഹാജരാക്കി. എന്നാൽ സ്ഥാപനം പ്രവർത്തിക്കാത്തതിനാൽ പരിശോധനയിൽ കാര്യമായ മലനീകരണ പ്രശ്നങ്ങൾ കണ്ടെത്താനായില്ലെന്നാണ് കോടതിയെ അറിയിച്ചത്. 

സ്ഥാപനം വീണ്ടും പ്രവർത്തനം ആരംഭിച്ച ശേഷം പരിശോധന നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചു. അറവുമാലിന്യം ശീതീകരണ സംവിധാനമുള്ള വാഹനങ്ങളിൽ മാത്രമേ കൊണ്ടുപോകാവൂ എന്നതടക്കമുള്ള നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും കോടതി വ്യക്തമാക്കി.