ആദ്യ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി; വയനാട്ടിൽ ബത്തേരിയിൽ എൻ വി പ്രകൃതി മത്സരിക്കും
Feb 22, 2026, 22:25 IST
സുൽത്താൻ ബത്തേരി മണ്ഡലത്തിൽ ട്രാൻസ്‌ജെന്റർ സ്ഥാനാർത്ഥി എൻ വി പ്രകൃതിയെ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ ട്രാൻസ് ജെൻഡറാണ് പ്രകൃതി. നൂൽപ്പുഴ നായ്ക്കുട്ടി സ്വദേശിയായ പ്രകൃതി കവിയും ആക്ടീവിസ്റ്റുമാണ്. ഇന്ന് ചേർന്ന പാർട്ടി കൺവെൻഷനിലാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ മറ്റു മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയം പൂർത്തിയായ ശേഷം ദേശീയ നേതൃത്വം ഔദ്യോഗിക പ്രഖ്യാപനം നടത്തും.