നടപ്പാതയിലൂടെ നടന്നുപോയ പെൺകുട്ടികളെ ബൈക്ക് ഇടിച്ചു

 

തിരുവനന്തപുരം നാലാഞ്ചിറയിൽ നടപ്പാതയിലൂടെ നടന്നുപോയ രണ്ട് പെൺകുട്ടികളെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. ബൈക്ക് നിയന്ത്രണം വിട്ട് പെൺകുട്ടികളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ടെക്‌നോപാർക്ക് ജീവനക്കാരനാണ് ബൈക്കോടിച്ചത്. അപകടസമയത്ത് ഇയാൾ ഉറങ്ങിപ്പോയതാകാം അപകടകാരണമെനാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

പരിക്കേറ്റ കുട്ടികൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പോലീസ് പറയുന്നത്. കുട്ടികളെ വാഹനം ഇടിക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. സംഭവവത്തിൽ മണ്ണന്തല പോലീസ് കേസെടുത്തു