മകളെ ശ്വാസം മുട്ടിച്ച് കൊന്ന കേസ്; അമ്മയെ  പോക്സോ കോടതി വെറുതെ വിട്ടു 

 
കോഴിക്കോട് പയ്യാനക്കലിൽ അഞ്ച് വയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ അമ്മ സമീറയെ കോടതി വെറുതെ വിട്ടു. കോഴിക്കോട് പോക്സോ കോടതിയുടേതാണ് വിധി. അമ്മ സമീറ കുറ്റം ചെയ്തതായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാടിയാണ് കോടതിയുടെ നടപടി. 2021 ജൂലൈ 7 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.