കോട്ടയം മെഡിക്കല്‍ കോളജില്‍ പുതിയ സര്‍ജിക്കല്‍ ബ്ലോക്കിന്റെ സീലിങ് അടര്‍ന്നു വീണു; രോ​ഗികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

 

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുതിയ സർജിക്കൽ ബ്ലോക്കിൽ സീലിംഗ് അടർന്നുവീണു. റെറ്റിന പരിശോധന മുറിക്ക് സമീപം രോഗികൾ കാത്തിരിക്കുന്ന സ്ഥലത്താണ് ഇന്നലെ രാത്രി അപകടമുണ്ടായത്. സംഭവത്തിൽ രോഗികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

കണ്ണുപരിശോധനയ്ക്കായി നിരവധി പേർ ദിവസവും എത്തുന്ന സ്ഥലമാണിത്. കഴിഞ്ഞ ഫെബ്രുവരിയിൽ അന്നത്തെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കെട്ടിടത്തിൽ എട്ട് മാസത്തിനുള്ളിലാണ് അപകടമുണ്ടായത്. പുതിയ കെട്ടിടത്തിന്റെ നിർമാണ നിലവാരത്തെക്കുറിച്ചും സുരക്ഷയെക്കുറിച്ചും സംഭവം ആശങ്ക ഉയർത്തുന്നുണ്ട്.