ചട്ടുകം വെച്ച് കുട്ടികളെ ക്രൂരമായി പൊള്ളിച്ചു; രണ്ടാനമ്മയും പിതാവും അറസ്റ്റിൽ
Feb 26, 2026, 17:23 IST
മലപ്പുറം ഇരുവെട്ടിയിൽ കുട്ടികളെ ചട്ടുകം ചൂടാക്കി വച്ച് പൊള്ളിച്ച കേസിൽ രണ്ടാനമ്മയും പിതാവും അറസ്റ്റിൽ. ബിഹാർ സ്വദേശികളായ ഷീല ദേവിയും ഭർത്താവ് രാജേഷ് ശർമയുമാണ് കുട്ടികളോട് ക്രൂരത കാട്ടിയത്.
അഞ്ച്, ആറ്, പതിനൊന്ന് വയസുള്ള മൂന്ന് പെൺകുട്ടികൾക്കാണ് പൊള്ളലേറ്റത്. കുട്ടിയുടെ കാലിന് പരുക്ക് കണ്ട നാട്ടുകാരാണ് പരാതിപ്പെട്ടത്.പ്രതികളെ റിമാൻഡ് ചെയ്തു. കുട്ടികളുടെ സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുത്തു