പരാതിക്കാരിയെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ചു; ഫെന്നി നൈനാനെതിരെ കേസ്
യൂത്ത് കോൺഗ്രസ് നേതാവും ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ സുഹൃത്തുമായ ഫെന്നി നൈനാനെതിരെ കേസെടുത്തു. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിലെ രാഹുലിനെതിരെ പരാതി നൽകിയ അതിജീവിതയെ സൈബർ ഇടത്തിൽ അധിക്ഷേപിച്ചതിലാണ് സൈബർ പൊലീസ് കേസെടുത്തത്. പരാതിക്കാരിയെ അധിക്ഷേപിക്കാനെന്ന ഉദ്ദേശത്തോടെ ചാറ്റ് ഉൾപ്പെടെ പരസ്യമാക്കിയതിലാണ് നടപടി. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
രാഹുലിനെതിരായ മൂന്നാമത്തെ ബലാത്സംഗക്കേസിലെ അതിജീവിതയുമായി നടത്തിയ വാട്‌സാപ്പ് ചാറ്റിന്റെ സ്‌ക്രീൻഷോട്ടാണ് ഫൈന്നി സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ചത്.
പീഡനത്തിന് ശേഷമുള്ള അതിജീവിതയുടെ വാട്സാപ് ചാറ്റ് ഫെനി നൈനാൻ പുറത്തുവിട്ടിരുന്നു. ചില കാര്യങ്ങൾ പറയാനുണ്ടെന്നും ഫ്‌ലാറ്റിൽ വെച്ച് കാണുന്നതാണ് സുരക്ഷിതമെന്നും അതിജീവിത പറയുന്ന ചാറ്റുകളാണ് പുറത്തുവിട്ടത്. കാണാൻ ഓഫീസാണ് നല്ലതെന്ന് ആവ ശ്യപ്പെട്ടത് രാഹുൽ ആണെന്നും ഫെനി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെയാണ് ഇപ്പോൾ കേസ് എടുത്തിരിക്കുന്നത്.