സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കും: മന്ത്രി ടി. സിദ്ധിഖ്

 

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായുള്ള സർക്കാർ ടൗൺഷിപ്പിലെ ബാക്കിയുള്ള വീടുകളുടെ നിർമ്മാണം ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കുമെന്ന് മന്ത്രി ടി. സിദ്ധിഖ് അറിയിച്ചു. വയനാട് കളക്ടറേറ്റിൽ നടന്ന ടൗൺഷിപ്പ് അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

ഇതുവരെ 178 വീടുകളുടെ പണി പൂര്‍ത്തിയാക്കി കൈമാറി. 157 വീടുകള്‍ സെപ്റ്റംബര്‍ 30നകം പൂര്‍ത്തിയാകും. ബാക്കി 62 വീടുകള്‍ ഡിസംബര്‍ 31 നകം നിര്‍മ്മിക്കുമെന്നും മന്ത്രി പറഞ്ഞുദുരന്ത ബാധിതരുടെ ദിനബത്തയും വീട്ടുവാടകയും തുടരും. വീട് ലഭിച്ച 178 പേരുടെ വാടക നിര്‍ത്തലാക്കും. ദിന ബത്തയും ഭക്ഷ്യ കൂപ്പണും മൂന്ന് മാസത്തേക്ക് തുടരും. ദുരന്ത ബാധിതരുടെ അന്തിമ പട്ടിക ഉടന്‍ തയാറാകുമെന്നും അദ്ദേഹം പറഞ്ഞു.

ദുരന്ത ബാധിത മേഖലയിലെ കാർഷിക ഭൂമി ക്രമീകരിച്ചു കൊടുക്കാം എന്നുള്ളത് സർക്കാരിന്റെ തീരുമാനം. അത് കൃത്യമായി പൂർത്തീകരിക്കും. അതിനാവശ്യമായ എല്ലാ നടപടിയും സ്വീകരിക്കും.വൈദ്യുതി എത്തിക്കാനുള്ള നടപടിയും പൂർത്തീകരിക്കും. കോൺഗ്രസ് വീടുകളുടെ നിർമാണം, 18 വീടുകളുടെ ലേഔട്ട് അനുമതിക്ക് നൽകി. ബാക്കിയുള്ള വീടുകൾക്ക് കൂടി അനുമതി നൽകുമെന്നുംഅദ്ദേഹം അറിയിച്ചു.