പിണറായി കുറ്റക്കാരനെന്ന് കോടതിക്ക് ബോധ്യപ്പെട്ടു; പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം; ഷോൺ ജോർജ്

 

മാസപ്പടികേസിൽ പിണറായി വിജയൻ കുറ്റക്കാരനാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടെന്നും രേഖകൾ പരിശോധിച്ച ശേഷമാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്നും ബിജെപി നേതാവ് ഷോൺ ജോർജ്. ഈ സാഹചര്യത്തിൽ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്നും രാജിവെക്കണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു. കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തിൽ പിണറായി വിജയനെതിരെ രൂക്ഷമായ വിമർശനവുമായാണ് ഷോൺ ജോർജ് രംഗത്തെത്തിയത്. ഇ.ഡി. റിപ്പോർട്ടിൽ മുൻമുഖ്യമന്ത്രി പിണറായിവിജയൻ അടക്കമുള്ളവർക്കെതിരേ അഴിമതി തടയൽ നിയമപ്രകാരം എഫ്.ഐ.ആർ. രേഖപ്പെടുത്തി അന്വേഷണം നടത്തണമെന്നാണ് ഹൈക്കോടതി ഉത്തരവ്.