മുഖ്യമന്ത്രിപദം ചർച്ച കടുക്കുന്നു; വി ഡി സതീശന് പിന്തുണയുമായി സാംസ്‌കാരിക പ്രവർത്തകർ രാഹുൽ ഗാന്ധിക്ക് തുറന്ന കത്ത് നൽകി

 

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച കടുക്കുന്നതിനിടെ വി ഡി സതീശന് പിന്തുണ നൽകി കൊണ്ട് രാഹുൽ ഗാന്ധിക്ക് തുറന്ന കത്ത് അയച്ച് സാംസ്‌കാരിക പ്രവർത്തകർ. സതീശനെ പിന്തുണച്ചും കെ സി വേണുഗോപാലിനെ എതിർത്തുമാണ് കത്ത് നൽകിയത്. വിജയത്തിന്റെ പ്രധാന ക്രെഡിറ്റ് വി ഡി സതീശനാണെന്നും അദ്ദേഹത്തിന്റെ നേതൃത്വമാണ് ഫലത്തെ സ്വാധീനിച്ചതെന്നും പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിപദവിയിലേക്ക് കെസി വേണുഗോപാൽ എത്തുമെന്ന റിപ്പോർട്ടുകൾ ജനാധിപത്യ മനസ്സുകളെ അസ്വസ്ഥമാക്കുന്നുവെന്നും എംപിമാരെ മത്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ നിന്ന് പിന്മാറരുതെന്നും സാംസ്‌കാരിക പ്രവർത്തകർ കത്തിൽ ആവശ്യപ്പെട്ടു.

കെ ജി ശങ്കരപ്പിള്ള, എം എൻ കാരശ്ശേരി, കൽപറ്റ നാരായണൻ, എം പി മത്തായി, ആസാദ്, ബി.ആർ ജീവൻ, അരവിന്ദാക്ഷൻ, ജോസഫ് സി മാത്യു, ശ്രീധർ, അരവിന്ദാക്ഷൻ, ഫൈസി, കുസുമം ജോസഫ്, അഗസ്റ്റിൻ വട്ടോളി, ക്ലാരൻസ് പാലിയത്ത്, വി എസ് അനിൽകുമാർ, എൻ. സുബ്രഹ്‌മണ്യൻ, കെ എം രമ, രവിശങ്കർ കെ വി, സി ആർ നീലകണ്ഠൻ, എം സുൽഫത്ത്, ഡോ. കെ എം സീതി, കെ എ ഷാജി, സി യു ത്രേസ്യ, മാധവൻ പുറച്ചേരി, ഈസ ബിൻ അബ്ദുൾക്കരി, മധുരാജ്, ജോളി ചിറയത്ത്, ഉണ്ണി മാധവൻ, കെ രാജീവ്കുമാർ, അജിത ഉസ്മാൻ, ദേവദാസ് ക്ലാപ്പന, പ്രീത ഡോ. മുരളി കരിവെള്ളൂർ എന്നീ സാംസ്‌കാരിക പ്രവർത്തകരാണ് കത്ത് നൽകിയത്.