ബാധ ഒഴിപ്പിക്കാനെന്ന പേരിൽ പെൺകുട്ടിയെ പീഡിപ്പിച്ചു; മുൻ പൂജാരിക്ക് ഇരട്ട ജീവപര്യന്തം
Feb 28, 2026, 12:51 IST
ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 14 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മുൻ പൂജാരിക്ക് തിരുവനന്തപുരം പോക്‌സോ കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. കണ്ണമ്മൂല ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പൂജാരിയായിരുന്ന ബിനീഷിനെയാണ് കോടതി ശിക്ഷിച്ചത്. ജീവപര്യന്തം തടവിന് പുറമെ പ്രതി രണ്ട് ലക്ഷം രൂപ പിഴയും ഒടുക്കണം.
2019-ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയുടെ ശരീരത്തിലെ 'ബാധ' ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് ക്ഷേത്രത്തിലെ പൂജാമുറിയിൽ വെച്ചാണ് ഇയാൾ പീഡനം നടത്തിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിശ്വാസം ചൂഷണം ചെയ്ത് ഉപദ്രവിച്ച പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരമുള്ള വിവിധ വകുപ്പുകൾ ചുമത്തിയിരുന്നു. സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും പരിശോധിച്ച ശേഷമാണ് കോടതി ഈ നിർണ്ണായക വിധി പുറപ്പെടുവിച്ചത്.