ആരോഗ്യമേഖലയിലെ സർക്കാറിന്റെ അവഗണന; മെഡിക്കൽ കോളജുകൾക്ക് മുന്നിൽ സംസ്ഥാന വ്യാപക പ്രതിഷേധവുമായി കോൺഗ്രസ്
Jul 1, 2025, 15:32 IST
ആരോഗ്യമേഖലയോടുള്ള കേരളസർക്കാരിന്റെ അവഗണനക്കും അനാസ്ഥയ്ക്കുമെതിരെ മെഡിക്കൽ കോളജുകൾക്ക് മുമ്പിൽ സംസ്ഥാന വ്യാപക പ്രതിഷേധവുമായി കോൺഗ്രസ്. പ്രതിഷേധ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂർ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളജിനു മുന്നിൽ കെ. സി വേണുഗോപാൽ എംപി നിർവഹിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ ദുരവസ്ഥയ കുറിച്ചുള്ള ഡോക്ടർ ഹാരിസ് ചിറക്കലിന്റെ തുറന്നുപറച്ചിലുകൾക്ക് പിന്നാലെയാണ് സംസ്ഥാനത്തെ കോൺഗ്രസിന്റെ സമരം. പാരിപ്പള്ളിയിൽ പിസി വിഷ്‌നാഥും, പത്തനംതിട്ട കോന്നി മെഡിക്കൽ കോളേജിൽ മുന്നിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശും, മഞ്ചേരിയിൽ എ പി അനിൽകുമാറും കോഴിക്കോട് ഷാഫി പറമ്പിലും കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനും തൃശ്ശൂർ ടി എൻ പ്രതാപനും സമരം ഉദ്ഘാടനം ചെയ്തു