ട്രെയിനിന്റെ ചങ്ങല വലിച്ച സംഭവം; കാസർകോട് സ്വദേശിക്കെതിരെ ആർപിഎഫ് കേസെടുത്തു
Jul 15, 2025, 12:14 IST
ആലുവ പാലത്തിൽവച്ച് ട്രെയിനിന്റെ അപായ ചങ്ങല വലിച്ച് നിർത്തിയ സംഭവത്തിൽ കാസർകോട് സ്വദേശിക്കെതിരെ ആർപിഎഫ് കേസെടുത്തു. ഇന്നലെ രാവിലെയായിരുന്നു സംഭവം.ഏറനാട് എക്‌സ്പ്രസിലാണ് യാത്രക്കാരനാണ് ചെയ്ൻ വലിച്ച് ട്രെയിൻ നിർത്തിയത്
പാലത്തിനു മുകളിൽ ആയതിനാൽ ലോക്കോ പൈലറ്റിന് പ്രഷർ വാൽവ് പുനസ്ഥാപിക്കാൻ സാധിച്ചില്ല. തുടർന്ന് ടിക്കറ്റ് പരിശോധകനാണ് ജീവൻ പണയം വെച്ച് പ്രഷർ വാൽവ് പുനസ്ഥാപിച്ചത്. യാത്രക്കാരൻ ബാഗ് റെയിൽവേ സ്റ്റേഷനിൽ മറന്നുവച്ചതിനെ തുടർന്നാണ് ട്രെയിനിന്റെ ചങ്ങല വലിച്ചതെന്നാണ് വിവരം