സംസ്ഥാനത്ത് വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെ.എസ്.യു.
ഡൽഹിയിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ കയ്യേറ്റംചെയ്ത നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെ.എസ്.യു. ക്യാമ്പസുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെ.എസ്.യു. അറിയിച്ചു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സമരംചെയ്യുന്ന സിജെപിയുടെ പാർലമെന്റ് മാർച്ചിനെതിരേയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ചായിരുന്നു ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ കോൺഗ്രസ് നേതാക്കൾ പ്രതിഷേധിച്ചത്.
രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ ഡൽഹി പൊലീസ് ബലംപ്രയോഗിച്ചാണ് കസ്റ്റഡിയിലെടുത്തത്. എംപിമാരെയും കസ്റ്റഡിയിലെടുത്തിരുന്നു നടപടിക്കിടെ രാഹുൽ ഗാന്ധിയുടെ മുഖത്ത് പരിക്കേറ്റിരുന്നു.