ജനവിധി അംഗീകരിക്കുന്നു; കൂടുതൽ കരുത്തോടെ തിരിച്ചുവരും; പിണറായി വിജയൻ
ജനവിധി അംഗീകരിക്കുന്നു, എന്നാൽ ഇത് സിപിഎമ്മിന്റെയോ എൽഡിഎഫിന്റെയോ അവസാനമായി ആരും കാണേണ്ടതല്ലെന്നും കൂടുതൽ കരുത്തോടെ തിരിച്ചുവരുമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ .
''ഞങ്ങൾ ഈ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ഒരു ഭരണ മാറ്റം വേണമെന്ന ജനങ്ങളുടെ വിധിയെ ഞങ്ങൾ പൂർണമായും അംഗീകരിക്കുന്നു,'' എന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.
അതേസമയം, കഴിഞ്ഞ പത്ത് വർഷത്തെ പ്രവർത്തനങ്ങൾ സംസ്ഥാനത്തിന്റെ പുരോഗതിക്ക് വേണ്ടിയായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ജനവിധിയുടെ അടിസ്ഥാനത്തിൽ തുടർഭരണം നടത്തേണ്ടത് യുഡിഎഫ് സർക്കാരാണെന്നും, ജനങ്ങളുടെ ക്ഷേമത്തിനായി നല്ല നടപടികൾ സ്വീകരിക്കണമെന്ന് പ്രതീക്ഷിക്കുന്നതായും പിണറായി പറഞ്ഞു. ഇത്തരം നടപടികൾക്ക് ക്രിയാത്മക പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.എന്നാൽ ജനതയുടെ താത്പര്യത്തിന് വിരുദ്ധമായ നടപടികൾ ഉണ്ടായാൽ ശക്തമായി എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.