നരഭോജിക്കടുവയുടെ പരിക്ക് ഭേദമായില്ല; വീണ്ടും ശസ്ത്രക്രിയ നടത്തും
Jan 21, 2024, 10:42 IST
വയനാട്ടില്‍നിന്ന് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെത്തിച്ച നരഭോജിക്കടുവയ്ക്ക് വീണ്ടും ശസ്ത്രക്രിയ നടത്തും.മുഖത്തേറ്റ പരിക്ക് പൂര്‍ണമായും ഭേദമാകാത്തതിനെ തുടര്‍ന്നാണ് തീരുമാനം.കഴിഞ്ഞ ഡിസംബര്‍ 19നാണ് നരഭോജിക്കടുവയെ പുത്തൂരിലെത്തിച്ചത്. ഇതിന് പിന്നാലെ ആദ്യ ശസ്ത്രക്രിയ നടത്തി. പിന്നീട് മരുന്നുകള്‍ ഭക്ഷണത്തിലൂടെ നല്‍കി.
ഒരു മാസത്തിനുള്ളില്‍ പരിക്ക് ഭേദമാകുമെന്നായിരുന്നു ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. എന്നാല്‍ മുറിവ് ഇതുവരെ ഉണങ്ങാത്തതിനാല്‍ ഒരു ശസ്ത്രക്രിയ കൂടി നടത്താന്‍ തീരുമാനിക്കുകയായിരുന്നു.